28 September 2024, Saturday
KSFE Galaxy Chits Banner 2

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ‘പൂക്കാലം’; തീയേറ്ററുകളിൽ ആവേശം, ആഘോഷം!

Janayugom Webdesk
April 13, 2023 6:12 pm

പ്രമേയത്തിലെ പുതുമ കൊണ്ടും, വേറിട്ട മേക്കിങ്ങ് കൊണ്ടും, അഭിനേതാക്കളുടെ അനന്യ സാധാരണമായ പ്രകടനങ്ങൾ കൊണ്ടും മികച്ചൊരു സിനിമാനുഭവമായിരിക്കുകയാണ് ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത ‘പൂക്കാലം’. വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, അന്നു ആന്റണി, വിനീത് ശ്രീനിവാസൻ, അരുൺ കുര്യൻ, സുഹാസിനി മണിരത്നം, സരസ ബാലുശ്ശേരി തുടങ്ങി നിരവധി താരങ്ങളുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ തന്നെയാണ് പൂക്കാലത്തിലേതെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ഒരു അപ്പാപ്പനും അമ്മാമ്മയും അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ അടങ്ങുന്ന മായതട്ടകത്ത് കുടുംബത്തിലെ ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയുമൊക്കെ കഥയാണ് ചിത്രം പറയുന്നത്. ഏറെ ഹൃദ്യമായൊരു കഥ നർമ്മത്തിൽ ചാലിച്ച് ഏറെ രസകരമായാണ് ഗണേഷ് രാജ് അവതരിപ്പിച്ചിരിക്കുന്നതെന്ന് സിനിമാപ്രേമികൾ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ പറഞ്ഞിരിക്കുകയാണ്. നൂറുവയസ്സുള്ള കഥാപാത്രമായ ഇട്ടൂപ്പായി വിജയരാഘവന്റെ മേക്കോവർ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒപ്പം കെപിഎസി ലീലയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. 

pookkalam

ഈ അവധിക്കാലത്ത് കുടുംബസമേതം തീയേറ്ററുകളിലെത്തി ആഘോഷമാക്കാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്ന് ചിത്രം കണ്ടവരുടെ സാക്ഷ്യം. അബു സലീം, ജോണി ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരിസ്റ്റോ സുരേഷ്, രാധ ഗോമതി, ഗംഗാമീര, രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നിരിക്കുന്നത്. സി.എന്‍.സി. സിനിമാസ് ആന്‍റ് തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്നതാണ് ചിത്രം. സച്ചിൻ വാര്യരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾക്കും വളരെ പ്രാധാന്യമുണ്ട് ചിത്രത്തിൽ. ആനന്ദ് സി ചന്ദ്രന്‍റെ ക്യാമറയും മിഥുൻ മുരളിയുടെ എഡിറ്റിംഗും ചിത്രത്തെ ഏറെ ചലനാത്മകമാക്കുന്നുണ്ട്. റോണക്സ് സേവ്യറിന്‍റെ മേക്കപ്പും റാഫി കണ്ണാടിപ്പറമ്പിന്റെ കോസ്റ്റ്യൂം ഡിസൈനിങും എടുത്തുപറയേണ്ടതാണ്. കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന. കലാസംവിധാനം സൂരജ് കുറവിലങ്ങാട്, നിര്‍മ്മാണ നിര്‍വ്വഹണം ജാവേദ് ചെമ്പ്, എക്സി.പ്രൊഡ്യൂസര്‍ വിനീത് ഷൊർണൂർ,സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടര്‍ വിശാഖ് ആർ വാര്യർ, അസോ ഡയറക്ടര്‍ ലിബെൻ സേവ്യർ, സൗണ്ട് മിക്സിംഗ് വിപിൻ നായര്‍, കളറിസ്റ്റ് പിലാർ റഷീദ്, സ്റ്റിൽസ് സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈൻ അരുൺ തെറ്റയിൽ, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.