23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

പൂഞ്ച് ഭീകരാക്രമണം: ഒരു സൈനികനു കൂടി വീരമൃത്യു, ഏറ്റുമുട്ടല്‍ തുടരുന്നു

Janayugom Webdesk
ശ്രീനഗര്‍
December 22, 2023 9:37 am

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി ഉയര്‍ന്നു. സൈനിക വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഇന്നലെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ വൈകീട്ട് 3.45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് ദേരാ കി ഗലി പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. 

Eng­lish Summary;Poonch ter­ror attack: One more sol­dier mar­tyred, encounter continues
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.