12 February 2026, Thursday

Related news

February 3, 2026
January 8, 2026
January 5, 2026
November 29, 2025
July 29, 2025
July 13, 2025
June 11, 2025
May 16, 2025
April 19, 2025
April 6, 2025

വരന് മോശം സിബില്‍ സ്‌കോര്‍ മോശം; വിവാഹത്തിൽ നിന്ന് പിന്മാറി വധുവിന്റെ കുടുംബം

Janayugom Webdesk
മുംബൈ
February 8, 2025 6:04 pm

മഹാരാഷ്ട്രയില്‍ വരന്റെ സിബില്‍ സ്കോര്‍ കുറവെന്ന് പറഞ്ഞ് വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറി. വധുവിന്‍റെ അമ്മാവന്‍ വിചിത്ര നിര്‍ദ്ദേശം മുന്നോട്ട് വച്ചതോടെയാണ് കല്യാണം മുടങ്ങിയത്. മുര്‍തിസപുരിലാണ് സംഭവം. ഇരുവീട്ടുകാരുടെയും വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാറായിരുന്നു. സിബില്‍ സ്‌കോര്‍ ചെക്കുചെയ്യണമെന്ന് അമ്മാവന്‍ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു. 

സിബില്‍ സ്‌കോര്‍ പരിശോധിക്കവേയാണ് വരന് നിരവധി ലോണുകളുള്ളതും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നുകിടക്കുന്നതും ശ്രദ്ധയില്‍ പെടുന്നത്. സാമ്പത്തിക അച്ചടക്കമില്ലാത്ത യുവാവ് തന്റെ മരുമകള്‍ക്ക് യോജിക്കില്ലെന്ന് യുവതിയുടെ അമ്മാവന്‍ പറയുകയായിരുന്നു. ഭാവിയില്‍ ഭാര്യക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ഇയാള്‍ക്ക് കഴിയില്ലെന്നായിരുന്നു അമ്മാവന്റെ കണ്ടെത്തല്‍.

താഴ്ന്ന സിബില്‍ സ്‌കോര്‍ സാമ്പത്തിക അസ്ഥിരതയുടെ സൂചനയാണെന്നും അതുകൊണ്ടുതന്നെ യുവതിയുടെ അമ്മാവന്‍ വിവാഹം നടത്തുന്നുന്നത് ശക്തമായി എതിര്‍ത്തിരുന്നു. തിരിച്ചടവുകള്‍ മുടങ്ങി സാമ്പത്തികമായി പ്രയാസം നേരിടുന്ന വരന്‍ വിവാഹശേഷം എങ്ങനെ പെണ്‍കുട്ടിയെ നല്ലരീതിയില്‍ നോക്കുമെന്നായിരുന്നു അമ്മാവന്റെ ചോദ്യം. അതോടെ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.