22 January 2026, Thursday

Related news

January 19, 2026
January 3, 2026
December 22, 2025
December 15, 2025
December 12, 2025
December 8, 2025
November 30, 2025
November 30, 2025
November 29, 2025
November 24, 2025

അപൂർവരോഗം ബാധിച്ച നിർധന യുവതി ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുന്നു

Janayugom Webdesk
തിരുവനന്തപുരം
June 23, 2025 7:34 pm

അപൂർവരോഗം ബാധിച്ച നിർധന യുവതി ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുന്നു. രക്തം കട്ടിയാകുന്നതും തലയോട്ടിയിൽ നിന്ന് തലച്ചോറ് വേർപെടുന്നതുമായ ഗുരുതര രോഗം ബാധിച്ച ഇടവ വെറ്റക്കട കളരിയിൽ വീട്ടിൽ സജീദ മനാഫിന്റെ മകൾ അസ്മി എ മനാഫാണ് (23) തുടര്‍ ചികിത്സയ്ക്കായി സഹായം തേടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിത്സ. നാലുവർഷം മുമ്പ് മരിച്ച വൃക്ക രോഗിയായിരുന്ന പിതാവിന്റെ ചികിത്സാച്ചെലവുകള്‍ മൂലം കുടുംബം കടക്കെണിയിലാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്‍മിയുടെ രോഗം ഗുരുതരമായി. 

യഥാസമയം ചികിത്സ ലഭിച്ചില്ലങ്കില്‍ അസ്മിയുടെ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുടുംബത്തിന് സ്വന്തമായി വീടോ വരുമാനമോ ഇല്ല. സജീദയ്ക്ക് അസ്മിക്കു പുറമെ, മൂന്നു പെൺമക്കളും ഒരു മകനുമുണ്ട്. വീട്ടിലെ നിത്യചെലവുകൾക്കു തന്നെ പ്രയാസപ്പെടുമ്പോഴാണ് ചികിത്സയ്ക്കായി വൻതുക കണ്ടെത്തേണ്ടിവരുന്നത്. നല്ല മനസുകള്‍ കനിയുമെന്ന പ്രതീക്ഷയിൽ ഫെഡറല്‍ ബാങ്കിന്റെ ഇടവ ശാഖയില്‍ അക്കൗണ്ട് തുറന്ന് കാത്തിരിക്കുകയാണ് ഈ കുടുംബം.
അക്കൗണ്ട് വിവരം: സജീദ മനാഫ്, അക്കൗണ്ട് നമ്പര്‍: 10630100150868, ഐഫ്എസ്‍സി: FDRL0001063,
ഗൂഗിള്‍ പേ നമ്പര്‍: 8714879694

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.