19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 15, 2024
November 2, 2024
October 28, 2024
October 23, 2024
October 20, 2024
October 9, 2024
October 2, 2024
September 26, 2024
September 24, 2024

കുടകളില്‍ കൈലാസനാഥന്‍ മുതല്‍ മെസി വരെ; ദൃശ്യനിര്‍വൃതിയില്‍ പുരുഷാരം

web desk
തൃശൂര്‍
April 30, 2023 8:05 pm

വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരാഘോഷം തുടരുന്നു. ആവേശം പകര്‍ന്ന കുടമാറ്റത്തിന് സമാപനമായി. ഇനിയുള്ള കാത്തിരിപ്പ് പുലര്‍ച്ചെയുള്ള പൂരം വെടിക്കെട്ടിനാണ്. മാനത്തെ പൂരം കാണാന്‍ പൂരപ്രേമികള്‍ തേക്കിന്‍കാടിന് ചുറ്റും വലയം തീര്‍ക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശ്ശൂർ പൂരത്തിനാരംഭം കുറിച്ചത്. പിറകെ ഘടകപൂരങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. ഇതേ സമയത്ത് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളം നടന്നു. പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറമേളം വടക്കുന്നാഥന് മുന്നില്‍ ആവേശമായി. തുടര്‍ന്ന് തെക്കേ ഗോപുരനടയില്‍ കുടമാറ്റം ആരംഭിച്ചു.

അന്തിച്ചൂടിനെയും ഇളംവെയിലിനെയും മറച്ചുകൊണ്ടുള്ള പൂരക്കുടയ്ക്കടിയില്‍ പുരുഷാരം കുടമാറ്റം കണ്ട് നിര്‍വൃതിയടഞ്ഞു. കൈലാസനാഥനും ഗുരുവായൂപ്പനും മലബാര്‍ പടയണിയും രാമച്ച ഗണപതിയുമെല്ലാം ആനപ്പുറത്ത് കുടകളായി വിരിഞ്ഞു. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കട്ടൗട്ടും ഇക്കുറി കുടയായി ആനപ്പുറത്തെത്തി.

വിശ്വശ്വവിഖ്യാതമായ കുടമാറ്റം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പുകള്‍ തിരുവമ്പാടിയിലേക്കും പാറമേക്കാവിലേക്കും മടങ്ങി. ഇനി അര്‍ധരാത്രിയോടെ ഘടക പൂരങ്ങള്‍ ആവര്‍ത്തിക്കും. പകല്‍പ്പൂരവും കഴിഞ്ഞ് നാളെ ഉച്ചയോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയാവും.

Eng­lish Sam­mury: thris­sur pooram kudamat­tam 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.