
ലിയോ പതിനാലാമൻ മാർപാപ്പ ഇന്ത്യയിലേക്ക്. മാർപ്പാപയെ ക്ഷണിച്ചതായി ഭാരത കത്തോലിക്ക മെത്രാൻ സംഘംസ്ഥിരീകരിച്ചു. 2026 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർപാപ്പ ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് സൂചന. മെത്രാൻ സംഘത്തിന്റെ തലവനായ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മാർപാപ്പയെ നേരിൽ കണ്ട് കത്ത് കൈമാറി. 2026 ഫെബ്രുവരി 6 മുതൽ ഡൽഹിയിൽ നടക്കുന്ന ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ വാർഷിക പൊതുയോഗ സമയത്ത് ഇന്ത്യ സന്ദർശിക്കണം എന്നാണ് മാർപാപ്പയോട് അഭ്യർത്ഥിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.