നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്ന് അംഗങ്ങള്‍ക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. പിഎഫ്ഐയെ കൂടാതെ അംഗങ്ങളായ പെര്‍വേസ് അഹമ്മദ്, മൊഹദ് ഇലിയാസ്, അബ്ദുള്‍ മുഖീത് എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. വിഷയം നാളെ പ്രത്യേക ജഡ്ജി ശൈലേന്ദര്‍ മാലിക് പരിഗണിക്കും.
സംഘടനയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ് അഹമ്മദ്. മൊഹദ് ഇലിയാസ് ജനറല്‍ സെക്രട്ടറിയും മുഖീത് ഓഫീസ് സെക്രട്ടറിയുമാണ്. 120 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 22നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കേന്ദ്രസർക്കാർ പിഎഫ്ഐക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യുഎപിഎ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് ഫയൽ ചെയ്തത്.
English Summary: Popular Front: ED files chargesheet
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.