17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 16, 2026
February 11, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

പൊറോട്ടയ്ക്ക് ചൂടില്ല; ഹോട്ടൽ അടിച്ച് തകർത്ത് യുവാവ്

Janayugom Webdesk
കോഴിക്കോട്
February 17, 2026 8:45 pm

പൊറോട്ടയ്ക്ക് ചൂടില്ലാത്തതിൽ യുവാവ് ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോട് നാദാപുരത്താണ് പൊറോട്ടയ്ക്ക് ചൂടില്ലന്നാരാപിച്ച് യുവാവ് ഹോട്ടൽ അടിച്ചു തകർത്തത്. വെള്ളക്കുപ്പി കൊണ്ട് നെഞ്ചിന് അടിയേറ്റ കടയുടമ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേരി ടൗണിൽ മത്സ്യ മാർക്കറ്റിന് സമീപത്തെ ഹോട്ടലിലാണ് സംഭവം നടന്നത്. വെള്ളികുളങ്ങര സ്വദേശി സാദിഖിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടൽ.

ഭക്ഷണം കഴിക്കാൻ എത്തിയ യുവാവ് പൊറാട്ടക്ക് ചൂടില്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് കടയുടമ പറഞ്ഞു. ബഹളം വെച്ച യുവാവ് കടക്കുള്ളിലെ വെള്ളക്കുപ്പികളും വലിച്ചെറിയുകയും, പുറത്തേ ചില്ലുകൾ അടിച്ചു തകർത്തത്. ആക്രമണത്തിൽ ഗുരുതരമായ പരിക്ക് ആർക്കും ഇല്ലെന്നതാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.