4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024

മലപ്പുറത്ത് ലോറിയില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; ചുമട്ട് തൊഴിലാളി മരിച്ചു

Janayugom Webdesk
മലപ്പുറം
April 12, 2023 7:14 pm

മലപ്പുറം വളാഞ്ചേരിയില്‍ ലോറിയില്‍നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്-ഗ്ലാസ് ഷോറൂമിലേക്ക് ഗ്ലാസുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് ഗ്ലാസ് പാളികള്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയില്‍നിന്ന് ക്രെയിനുപയോഗിച്ച് ഇറക്കുന്നതിനിടെ ഗ്ലാസ് പാളി ചരിഞ്ഞ് സിദ്ദിഖിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.

ലോറിയ്ക്കും ഗ്ലാസിനും ഇടയില്‍പെട്ട സിദ്ദിഖിനെ ഉടന്‍തന്നെ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: porter died in malap­pu­ram while unload­ing glass
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.