7 December 2025, Sunday

Related news

November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025
October 12, 2025
October 2, 2025
September 27, 2025
September 23, 2025

മോഡിക്കെതിരെ പോസ്റ്റ്; തേജസ്വിക്കെതിരെ കേസ്

Janayugom Webdesk
മുംബൈ
August 23, 2025 7:47 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവച്ചെന്നാരോപിച്ച് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവിനെതിരെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കേസ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ബിജെപി എംഎല്‍എ മിലിന്ദ് രാംജി നരോട്ടിന്റെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തേജസ്വിയുടെ ചില പോസ്റ്റുകളില്‍ പ്രധാനമന്ത്രി രാവും പകലും കള്ളം പറഞ്ഞ് നടക്കുകയാണെന്ന തരത്തിലുള്ള പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ ഓഫിസിനെയും രാജ്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും നരോട്ട് പരാതിയില്‍ ആരോപിച്ചു.
ബിജെപി സിറ്റി യൂണിറ്റ് മേധാവി ശില്പി ഗുപ്തയുടെ പരാതിയിലാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ പൊലീസ് തേജസ്വിക്കെതിരെ കേസെടുത്തത്. എഫ്ഐആര്‍ കാട്ടി തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും സത്യത്തെ ഭയക്കുന്നവരാണ് ഇത്തരം കേസുകള്‍ നല്‍കുന്നതെന്നും തേജസ്വി യാദവ് പ്രതികരിച്ചു. ബിജെപി ഇനി എങ്ങനെ എതിര്‍ക്കാന്‍ ശ്രമിച്ചാലും താന്‍ സത്യം വിളിച്ചുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.