എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹൃദയശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും ഹോക്കി താരം പി ആര്‍ ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു. ഫുട്ബോള്‍ താരം ഐ എം വിജയന്‍. ഡോ. കെ ഓമനക്കുട്ടി എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
ഭാരതരത്നം കഴിഞ്ഞാല്‍ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭുഷണിന് ഇത്തവണ ഏഴ് പേരാണ് അര്‍ഹരായത്. ധ്രൂവ് നാഗേശ്വര്‍ റെഡ്ഡി, ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍, കുമുദിനി രജനികാന്ത് ലഖിയ, ലക്മി നാരായണ സുബ്രഹ്മണ്യം എന്നിവര്‍ക്ക് പുറമെ ഒസാമു സുസുക്കി, ശാരദ സിന്‍ഹ എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി പുരസ്കാരം ലഭിച്ചു. 19 പേര്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായി. ആകെ 113 പേര്‍ക്കാണ് പത്മശ്രീ പുരസ്കാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.