10 December 2025, Wednesday

Related news

October 22, 2025
October 16, 2025
October 4, 2025
August 2, 2025
July 10, 2025
July 3, 2025
July 3, 2025
February 22, 2025
June 18, 2023
June 18, 2023

വൃക്കയിലും കരളിലും അണുബാധയേറ്റിരുന്നു; ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

Janayugom Webdesk
കോട്ടയം
January 3, 2023 9:08 am

ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പാലത്തറ സ്വദേശി രശ്മി രാജിന്റെ (33) പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച രശ്മിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ 29‑ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം ആണ് രശ്മി കഴിച്ചത്. ഇതാണ് ഭക്ഷ്യ വിഷബാധക്ക് കാരണമായത്. സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.

രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ ട്രോമ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു.

2015–16 വര്‍ഷം മുതലാണ് രശ്മി രാജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിക്കെത്തിയത്. ഭര്‍ത്താവ്: തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്തുവിളാക്കത്ത് വിനോദ്കുമാര്‍. തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്പതിമാരുടെ മകളാണ്. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി റസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് രശ്മിയുടെ മരണവും.

Eng­lish Sum­ma­ry: Post­mortem of Rash­mi who died of food poi­son­ing today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.