21 February 2026, Saturday

Related news

February 21, 2026
February 13, 2026
February 11, 2026
January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026

മാറ്റിവച്ച തദ്ദേശ വോട്ടെടുപ്പ് പൂര്‍ത്തിയായി

Janayugom Webdesk
തിരുവനന്തപുരം
January 12, 2026 10:45 pm

സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 69.15% പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. വിഴിഞ്ഞത്ത് 66.97%, ഓണക്കൂര്‍ വാര്‍ഡില്‍ 81.57%, പായിമ്പാടത്ത് 84.21% പോളിങ്ങാണ് നടന്നത്.
വിഴിഞ്ഞം വാർഡിൽ ആകെ 10 പോളിങ് സ്റ്റേഷനുകളും, പായിമ്പാടം, ഓണക്കൂർ വാർഡുകളിൽ ഒന്നു വീതം പോളിങ് സ്റ്റേഷനുകളുമാണുണ്ടായിരുന്നത്. വോട്ടെണ്ണൽ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ പത്ത് മണി മുതല്‍ നടക്കും. സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ചെലവ് ഫെബ്രുവരി 12 നകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.