കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയില്‍. എറണാകുളം സ്വദേശി സനൂബ്, ഇടുക്കി സ്വദേശി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎയാണ് പിടികൂടി. എളമക്കരയില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയത്. നാടന്‍ കോഴിക്കച്ചവടം ആണെന്ന് പറഞ്ഞ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തത്ത് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചത്. ഇതിന്റെ മറവില്‍ ആയിരുന്നു ലഹരിവില്‍പ്പന.
വാടകവീട്ടില്‍ യുവതികള്‍ ഉള്‍പ്പടെ നിരവധി പേര്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. കുറച്ച് ദിവസങ്ങളായി വീട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയിലാണ് ദമ്പതികളെന്ന് വ്യാജേനെ താമസിക്കുന്ന ഇരുവരെയും പിടികൂടിയത്.
വീട്ടില്‍ വില്‍പ്പനയക്കായി സൂക്ഷിച്ച എംഡിഎംഎ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു. നേരത്തെയും സമാനമായ രീതിയില്‍ ഇവര്‍ക്കെതിരേ കേസുള്ളതായി പൊലീസ് പറയുന്നു. നാലായിരം രൂപയ്ക്കായിരുന്നു ഒരു പാക്കറ്റ് വിതരണം ചെയ്തിരുന്നത്.
English Summary;Poultry business in rented house; In the name of couple, they sold deadly drugs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.