
തമിഴ്‌നാട്ടിലെ പൗൾട്രി ഫാമുകൾക്കായി കോഴികളെ വളർത്തി നൽകുന്ന കർഷകർ ജനുവരി ഒന്ന് മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പുതുവർഷത്തിൽ കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ ഇറച്ചിക്കോഴി വില കുത്തനെ ഉയരാൻ ഇത് കാരണമായേക്കും. കോഴിവളർത്തലിനായി നിലവിൽ ലഭിക്കുന്ന പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകരുടെ നീക്കം.
വൻകിട ഫാമുകൾക്ക് കോഴികളെ വളർത്തി നൽകുമ്പോൾ നിലവിൽ കിലോഗ്രാമിന് 6.5 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത് 20 രൂപയാക്കി ഉയർത്തണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ നിലവിലെ പ്രതിഫലം ഒന്നിനും തികയുന്നില്ലെന്ന് കർഷകർ പറയുന്നു. കേരളത്തിലേക്ക് എത്തുന്ന ഇറച്ചിക്കോഴികളിൽ വലിയൊരു ശതമാനവും തമിഴ്‌നാട്ടിലെ ഫാമുകളിൽ നിന്നുള്ളതാണ്. കർഷകർ കോഴികളെ നൽകുന്നത് നിർത്തിയാൽ വിപണിയിൽ ക്ഷാമം നേരിടുകയും വില വർധിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.