19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 16, 2024
November 20, 2024
November 11, 2024
November 11, 2024
November 10, 2024
November 9, 2024
October 12, 2024
September 28, 2024
September 22, 2024

പാചകം ചെയ്തിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവ് അറസ്റ്റില്‍
web desk
തിരുവനന്തപുരം
April 29, 2023 11:05 pm

ഭാര്യയെ തിളച്ച എണ്ണ ദേഹത്ത് ഒഴിച്ച് സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശി സനൽ (47) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.

സനൽ മദ്യപിച്ച് വന്ന് ഭാര്യ നയനയുമയി വഴക്കുണ്ടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്തും മറ്റ് ശരീര ഭാഗത്തും പ്രതി അടുപ്പിലിരുന്ന തിളച്ച എണ്ണ എടുത്ത് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നയന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളറട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മൃദുൽ കുമാർ, സബ് ഇൻസ്‌പെക്ടർ ആന്റണി ജോസഫ് നെറ്റോ, എ.എസ്.ഐ. അജിത്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ കുമാർ, ഷൈനു, വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sam­mury: Boil­ing oil was poured on the face of his wife who was cook­ing, Huband arrested

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.