23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ദാരിദ്ര്യം ഉച്ചസ്ഥായിയില്‍; ഇന്ത്യയില്‍ 16 കോടി ജനങ്ങള്‍ പട്ടിണിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 19, 2023 10:34 pm

ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര ജനങ്ങളുള്ളത് ഇന്ത്യയില്‍. രാജ്യത്ത് 16 കോടി ജനങ്ങളാണ് കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നത്. 2021 ലും രൂക്ഷമായ ദാരിദ്ര്യം അനുഭവപ്പെട്ട രാജ്യത്ത് 2019–2020 കോവിഡ് കാലഘട്ടത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെന്നും എന്നാല്‍ 2018ലെ 16 കോടിയിലേക്ക് വീണ്ടും പതിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021ല്‍ 11.9 ശതമാനമായിരുന്നു. പ്രതിദിനം 180 രൂപയുടെ വാങ്ങല്‍ശേഷി മാത്രമാണ് ശരാശരി ഇന്ത്യക്കാര്‍ക്കുള്ളത്.  സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കണ്‍സ്യൂമര്‍ പിരമിഡ്സ് ഹൗസ്ഹോള്‍ഡ് സര്‍വേ (സിഇഎസ് ) പ്രകാരം 2011-12 കാലഘട്ടം മുതല്‍ രാജ്യത്ത് ദാരിദ്ര്യം ക്രമേണ വര്‍ധിച്ചുവരികയാണ്. അവശ്യ വസ്തുക്കളുടെ വര്‍ധിച്ച വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയാണ് ദാരിദ്ര്യം വര്‍ധിക്കാന്‍ കാരണം. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഒന്നും ഫലവത്തായില്ല.

വിലക്കയറ്റം രൂക്ഷമായത് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു. തത്ഫലമായി ജീവിതച്ചെലവ് നാള്‍ക്കുനാള്‍ ഏറി വന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. 2022–23ലെ സിഇഎസ് റിപ്പോര്‍ട്ടിന്റെ വിശദവിവരം ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാകും പ്രസിദ്ധീകരിക്കുക. ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ 2017–18 കാലഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ തുടരുന്ന സാഹചര്യത്തിലും ദാരിദ്ര്യത്തിന്റെ തോത് ഗണ്യമായി ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കടന്നുപോയ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറയുന്നുവെന്ന സര്‍ക്കാര്‍ അവകാശവാദത്തിനിടെയാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. ജൂണില്‍ പുറത്തുവന്ന സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ടില്‍ 7.9 കോടിയായി കുറയുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

Eng­lish Summary:Poverty at its peak; 16 crore peo­ple are starv­ing in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.