15 February 2026, Sunday

Related news

February 13, 2026
February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026

വൈദ്യുതി പ്രതിസന്ധി: പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പ്; ഒരാൾ മരിച്ചു

Janayugom Webdesk
പട്ന
July 26, 2023 6:02 pm

ബിഹാറിൽ വൈദ്യുതി പ്രതിസന്ധിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പിൽ ഒരാൾ മരിച്ചു.
ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. വൈദ്യുതി വില വർധിപ്പിച്ചതിനെതിരെയും അടിക്കടി വൈദ്യുതി ലഭിക്കാത്ത അവസ്ഥയ്‌ക്കെതിരെയുമാണ് പ്രദേശത്തെ ജനങ്ങൾ തെരുവിലിറങ്ങിയത്. വൈദ്യുതി വകുപ്പിന്റെ ഓഫിസിന് നേരെ ആളുകൾ കല്ലെറിഞ്ഞുതുടങ്ങിയതോടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. അക്രമികളെ ഓടിച്ചുവിടാൻ പൊലീസിന് വെടിവെയ്ക്കുകയായിരുന്നു എന്നാല്‍ ഈ വെടിവയ്പിലാണ് ഒരാൾ മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Eng­lish Summary:Power Cri­sis: Police Fir­ing Dur­ing Protests; One died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.