21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

കോണ്‍ഗ്രസ്സിലെ പവര്‍ ഗ്രൂപ്പ് പാര്‍ട്ടിയെ തകര്‍ക്കുന്നു; കോഴിക്കോട് ഡിസിസിക്കെതിരെ അണികളുടെ പ്രതിഷേധം

Janayugom Webdesk
കോഴിക്കോട്
October 10, 2024 7:13 pm

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെ പരസ്യനിലപാടുമായി പ്രവര്‍ത്തകര്‍ രംഗത്ത്. ഡിസിസിയിലെ പവര്‍ ഗ്രൂപ്പ് പാര്‍ട്ടി താല്പര്യങ്ങള്‍ക്കുപരി വ്യക്തിതാല്പര്യങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും ചേവായൂർ ബാങ്കിന്റെ കാര്യത്തില്‍ അതാണ് ഉണ്ടായതെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ചേവായൂർ ബാങ്കിന്റെ വളർച്ചയിൽ അസൂയപൂണ്ട കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലർ സ്വാർത്ഥ താല്പര്യത്തോടെ ബാങ്കിന്റെ ഭരണം പിടിച്ചെടുക്കാൻ നടത്തിയ ശ്രമം ബാങ്ക് ഭരണസമിതി തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്കിനെതിരെ പാര്‍ട്ടി നേതാക്കള്‍തന്നെ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബാങ്കിന്റെ ഭരണം നിലവിലുള്ള കമ്മിറ്റിയില്‍ നിന്നും പിടിച്ചെടുത്ത് തങ്ങളുടെ പാര്‍ശ്വവര്‍ത്തികളുടെ കൈയ്യിലേല്‍പ്പിക്കാനാണ് ഡിസിസിയിലെ ഒരുവിഭാഗം നേതാക്കള്‍ നീക്കം നടത്തുന്നതെന്ന് ബാങ്ക് ഭരണസമിതി ആരോപിച്ചു. ഇത് നടക്കില്ലെന്ന് വ്യക്തമായതോടെ പുതിയ ആരോപണങ്ങളുമായി ജില്ലാകോൺഗ്രസ് പവർ ഗ്രൂപ്പ് രംഗത്ത് വരികയാണെന്ന് ചേവായൂർ ബാങ്ക് സംരക്ഷണസമിതി വ്യക്തമാക്കി. 

ബാങ്ക് ചെയർമാനും കെപിസിസി മെമ്പറും ഏഴ് ഡയരക്ടർമാരും ഉള്‍പ്പെടെ നിരവധി പാർട്ടി ഭാരവാഹികളെ ഇതിനകം ഡിസിസി പുറത്താക്കി. ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ അന്യായ നടപടികളെ ചോദ്യംചെയ്ത ഈ മേഖലയിലെ മുഴുവൻ പ്രവർത്തകരെയും പാർട്ടി വിരുദ്ധരായി മുദ്രകുത്തി അകറ്റി നിർത്തുകയാണ്. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയെ നിയന്ത്രിക്കുന്ന മൂന്നംഗ പവർ ഗ്രൂപ്പിന്റെ സാമ്പത്തികമടക്കമുള്ള രഹസ്യ അജണ്ടകൾക്ക് വഴങ്ങാത്തതിന്റെ പേരിലാണ് ഈ നടപടികളെന്നും കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമുള്ള നടപടിയാണെന്ന് കാണിച്ച് അപ്പീലിനുള്ള സ്വാഭാവിക നീതിപോലും നടപടിക്കു വിധേയരായവർക്ക് നിഷേധിച്ചിരിക്കുകയാണെന്നും സമിതി ആരോപിച്ചു. 

നവംബറിൽ നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ നിലവിലുള്ള ചെയർമാന്റെയും ഭരണസമിതിയുടെയും പിന്തുണയോടെ, മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും, ഭരണസമിതി അംഗങ്ങളും, മഹാഭൂരിപക്ഷം വരുന്ന പ്രാദേശിക പ്രവർത്തകരും, ഡിസിസിയുടെ അന്യായ നടപടികളിൽ പ്രതിഷേധിച്ച് രാജിവെച്ചവരും ഒന്നടങ്കം ബാങ്ക് നിലനിർത്താനുള്ള പോരാട്ടത്തിൽ ഒരുമിച്ചാണ്. മുഴുവൻ പേരെയും പാർട്ടിവിരുദ്ധരെന്ന് മുദ്രകുത്തി പുറത്താക്കിയാലും എല്ലാവരും ഒന്നിച്ച് നിലകൊള്ളും. ബാങ്കിനെ സ്നേഹിക്കുന്ന വ്യക്തികളും സഹകാരികളും കക്ഷിരാഷ്ട്രീയം മറന്ന് ബാങ്ക് സംരക്ഷണസമിതിയുടെ കൂടെ നിലകൊണ്ട് ബാങ്കിനെ കച്ചവടച്ചരക്കാക്കി മാറ്റാനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും സംരക്ഷണസമിതി അഭ്യർത്ഥിക്കുന്നു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.