24 October 2024, Thursday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

Janayugom Webdesk
തിരുവനന്തപുരം
April 29, 2022 8:31 am

സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയിൽ വൈദ്യുതി നിയന്ത്രണം. നഗരമേഖലകളേയും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.

കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചത്.

ജനങ്ങൾ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പീക്ക് അവറിൽ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ നിയന്ത്രണം കൂടുതൽ സമയത്തിലേക്ക് നീട്ടേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു.

നഗരപ്രദേശങ്ങളേയും ആശുപത്രിയുള്ള പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള വൈദ്യുത നിയന്ത്രണമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്.

ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. നിലവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ പവർ കട്ടോ ലോഡ് ഷെഡിംഗോ ഏർപ്പെടുത്തിയിട്ടുണ്ട്.

അടിയന്തരസാഹചര്യം പരിഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉത്പാദനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതിയെത്തുന്നതോടെ തത്കാലം പ്രതിസന്ധി ഒഴിവാക്കാനാവും എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

Eng­lish summary;Power reg­u­la­tion in the state from today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.