16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
November 11, 2024
November 9, 2024
November 9, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024

പി പി ദിവ്യയുടെ ആരോപണത്തിൽ ദുരൂഹതയെന്ന് ; പൊലീസിൽ പരാതി നൽകി നവീൻ ബാബുവിന്റെ ബന്ധുക്കൾ

Janayugom Webdesk
കണ്ണൂർ
October 16, 2024 9:07 am

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ആരോപണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി . ഇത് സംബന്ധിച്ച പരാതി നവീൻ ബാബുവിന്റെ ബന്ധുക്കൾ കണ്ണൂർ ടൗൺ പൊലീസിന് നൽകി . നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീൺ ബാബു നൽകിയ പരാതിയിൽ പി പി ദിവ്യക്കും പമ്പ് ഉടമ പ്രശാന്തിനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപെടുന്നു.

 

ഇന്നലെ രാത്രിയാണ് പ്രവീൺ ബാബു പൊലീസിൽ പരാതി നൽകിയത്. സഹോദരൻ സർവീസിൽ മോശം ട്രാക്ക് റെക്കോർഡ് ഉള്ള ആളല്ലെന്നും അതുകൊണ്ട് സഹോദരനെ അഴിമതിക്കാരനാക്കുന്നത് ശരിയല്ലെന്നും പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു. വിളിക്കാത്ത സദസിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലാത്ത ആരോപണം പൊതുമധ്യത്തിൽ എന്തിന് ഉന്നയിച്ചെന്ന് അറിയണം. ആരോപണം ഉന്നയിച്ചതിൽ പെട്രോൾ പമ്പ് ഉടമയുടെ പങ്ക് എന്താണ്. സഹോദരന് ജീവനൊടുക്കേണ്ടി വന്നതിന്റെ കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ​ന​വീ​ൻ​ ബാ​ബു​വിന്റെ മ​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് നിലവിൽ ഒരു കേസ് ര​ജി​സ്റ്റ​ർ ചെയ്‌തിട്ടുണ്ട്‌ .

 

ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ല​ക്ക് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാണ് കേസെടുത്തത്. അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇന്നലെ രാവിലെയാണ് കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.