19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 1, 2024
September 3, 2024
June 18, 2024
June 12, 2024
April 10, 2023
January 19, 2023
January 19, 2023
October 9, 2022
January 14, 2022
November 29, 2021

പി പി സുനീറും ജോസ് കെ മാണിയും പത്രിക സമര്‍പ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 12, 2024 11:00 pm

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ പി പി സുനീറും ജോസ് കെ മാണിയും നാമനിര്‍ദേശ പത്രിക നല്‍കി. വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി ബേബി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫ് നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ പി പി സുനീറിനോടൊപ്പം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ ഇ കെ വിജയന്‍, ടി പി രാമകൃഷ്ണന്‍, പി എസ് സുപാല്‍, ഇ ടി ടൈസണ്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പത്രികാസമര്‍പ്പണത്തില്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ കെ പി മോഹനന്‍, ആന്റണി രാജു, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തിന്റെ പൊതുതാല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പാര്‍ലമെന്റില്‍ ശക്തമായ പോരാട്ടം നടത്തുമെന്ന് പി പി സുനീറും ജോസ് കെ മാണിയും പറഞ്ഞു. 

Eng­lish Summary:PP Suneer and Jose K Mani sub­mit­ted papers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.