7 December 2025, Sunday

Related news

December 3, 2025
November 27, 2025
November 24, 2025
November 15, 2025
November 10, 2025
October 29, 2025
September 29, 2025
September 26, 2025
September 18, 2025
September 17, 2025

നെറ്റ്ഫ്ലിക്സിനെതിരെ രൂക്ഷ വിമർശനവുമായി പ്രഭാസ് ആരാധകർ; ട്വിറ്ററിൽ ട്രെൻഡിങ്ങായി #UnsubscribeNetflix ക്യാമ്പയിൻ

Janayugom Webdesk
January 25, 2023 8:13 pm

നെറ്റ്ഫ്ലിക്സിൻ്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പാൻ ഇന്ത്യൻ താരം പ്രഭാസിൻ്റെ ആരാധകർ. രാജ്യമെമ്പാടുമുള്ള ആരാധകർ തങ്ങളുടെ ഫോണിൽ നിന്ന് Net­flix ഒഴിവാക്കിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സാഹോ എന്ന ചിത്രത്തിൽ നിന്ന് അണിയറപ്രവർത്തകർ ഒഴിവാക്കിയ രംഗം നെറ്റ്ഫ്ലിക്സ് ഇന്തോനേഷ്യ ഉൾപ്പെടുത്തിയതാണ് നെറ്റ്ഫ്ലിക്സിന് വിനയായത്. ഇതിനോടകം ഒട്ടനവധി ആരാധകരാണ് നെറ്റ്ഫ്ലിക്സ് അൺ സബ്സ്ക്രൈബ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ട്വിറ്ററിൽ #Unsub­scribeNet­flix ക്യാമ്പയിൻ ട്രെൻഡിങ്ങായി മാറിയതോടെ സമ്മർദത്തിലായിരിക്കുകയാണ് കമ്പനി അധികൃതർ.

ക്യാമ്പയ്‌നിന്റെ ഭാഗമായി ആരാധകർ തങ്ങളുടെ ഫോണുകളിൽ നിന്നും Net­flix ആപ്പ് അൺഇൻസ്റ്റാൾ ചെയ്തതിന്റെ ഫോട്ടോയും മറ്റും ട്വിറ്ററിലൂടെ പങ്കുവെച്ചു.

തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരണം ആരംഭിച്ച സിനിമയാണ് സുജീത് സംവിധാനം ചെയ്ത സാഹോ. പ്രഭാസിനെ കൂടാതെ, ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആദിപുരുഷാണ് പ്രഭാസിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂണിൽ തീയറ്ററുകളിലെത്തും.

Eng­lish Sum­ma­ry: Prab­has fans crit­i­cize Net­flix; #Unsub­scribeNet­flix cam­paign trend­ing on Twitter

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.