1 January 2026, Thursday

പ്രഭാത് ബുക്ക് ഹൗസ് 70-ാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
January 23, 2023 8:41 am

പ്രഭാത് ബുക്ക് ഹൗസിന്റെ 70-ാം വാർഷികാഘോഷങ്ങൾ ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അയ്യന്‍കാളി ഹാളിൽ നടക്കുന്ന ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനാകും. ഡോ. ടി ആർ ജയകുമാരിയും ആർ വിനോദ്കുമാറും ചേർന്ന് രചിച്ച കേരളീയ വനം വന്യജീവി പരിസ്ഥിതി വിജ്ഞാനകോശത്തിന്റെ മൂന്നു വാള്യങ്ങളുടെയും സി ദിവാകരൻ രചിച്ച അമേരിക്കൻ യാത്രാനുഭവങ്ങൾ എന്ന ഗ്രന്ഥത്തിന്റെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, എ കെ ശശീന്ദ്രൻ എന്നിവർ ഗ്രന്ഥങ്ങൾ സ്വീകരിക്കും. 

സി ദിവാകരൻ, മാങ്കോട് രാധാകൃഷ്ണൻ, എസ് ഹനീഫാ റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻദാസ് എന്നിവർ പ്രസംഗിക്കും. ഡോ. ജോർജ് ഓണക്കൂർ, പ്രൊഫ. ജി എൻ പണിക്കർ, ഡോ. എഴുമറ്റൂർ രാജരാജവർമ, ടി വി ബാലൻ, കെ രാജു, എം ആർ ഗോപകുമാർ, പ്രൊഫ. എം ചന്ദ്രബാബു എന്നിവര്‍ സംബന്ധിക്കും. 

ഇന്ന് രാവിലെ പത്തു മണിക്ക് നടക്കുന്ന പുസ്തക പ്രദർശനം, ഫോട്ടോ പ്രദർശനം, സാഹിത്യകാര സംഗമം എന്നിവ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വിനോദ് വൈശാഖി, മഞ്ചു വെള്ളായണി, സി എ നന്ദകുമാർ, ദേവൻ പകൽക്കുറി, വിശ്വംഭരൻ രാജസൂയം, റഷീദ് ചുള്ളിമാനൂർ എന്നിവർ പ്രസംഗിക്കും. തുടർന്ന് സഹ്യാദ്രി നാച്ചുറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടക്കും. 

Eng­lish Summary:Prabhath Book House 70th Anniver­sary Cel­e­bra­tion Begins Today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.