30 January 2026, Friday

Related news

January 23, 2026
January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026

ഷാർജ പുസ്തകമേളയിൽ പ്രഭാത് ബുക്ക് ഹൗസ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ഷാർജ
November 4, 2023 12:07 pm

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രഭാത് ബുക്ക് ഹൗസ് സ്റ്റാള്‍ സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എംപി പ്രഭാത് ചെയർമാൻ സി ദിവാകരൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ 108 രാജ്യങ്ങളിൽ നിന്ന് പ്രസാധകരും പ്രദർശകരുമുൾപ്പെടെ 2033 പേർ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് പ്രഭാത് ഉൾപ്പെടെ 120 പ്രസാധകർ പങ്കെടുക്കും. 1043 അറബി പ്രസാധകരുമുണ്ടാവും.

നവംബർ ഒന്നിന് ഷാർജ ഭരണാധികാരി മേള ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി ദിവാകരൻ, ബിനോയ് വിശ്വം എംപി, സിപിഐ നേതാക്കളായ സത്യൻ മൊകേരി, പിപി സുനീർ, ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ യുഎഇ യുവകലാസാഹിതി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ , വിൽസൻ തോമസ് , സുഭാഷ് ദാസ്, റോയ് നെല്ലിക്കോട്, അജി കണ്ണൂർ, ജറോം തോമസ്, പത്മകുമാർ, സുബീർ അരോൾ, നമിത സുബീർ, അഭിലാഷ്, ജിബി, പ്രദീപ് കുമാർ, അക്ഷയ സന്തോഷ്, എഴുത്തുകാരായ പി ശിവപ്രസാദ്, ചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു കനൽ വഴികൾ (സി .ദിവാകരൻ ), വെസ്റ്റ് ലാൻഡ് ബേഡ്സ് , ബാൾക്കൻ ബ്യൂട്ടീസ് (പ്രതാപ് ബോസ്,ഗവാസ് കാഞ്ഞിരം നിൽക്കുന്നതിൽ ) വീഞ്ഞുകളുടെ ഈറ്റില്ലം(ഉഷാ ചന്ദ്രൻ ) ഋതു ഗീതം(സുന്ദരീദാസ്)എന്നീ കൃതികൾ മേളയിൽ പ്രഭാതിൽ നിന്നും പ്രകാശനം ചെയ്യപ്പെടും.

Eng­lish Summary:Prabhath Book House stall inau­gu­rat­ed at Shar­jah Book Fair
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 30, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 29, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.