22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

നടുറോഡില്‍ ബൈക്കിൽ അഭ്യാസം; ലഹരിമരുന്ന് ഉപയോഗിച്ച യുവാവ് സ്റ്റേഷൻ അടിച്ചുതകർത്തു

Janayugom Webdesk
തൃശൂർ
February 21, 2025 4:57 pm

കൊടുങ്ങല്ലൂരിൽ ലഹരിമരുന്ന് ഉപയോഗിച്ച് ശേഷം നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം. നിയമ ലംഘനത്തിന് പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്ത് പരാക്രമം കാണിച്ച യുവാവിനെ റിമാന്റ് ചെയ്തു. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ (20) ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാക്കളെ പൊലീസ് പട്രോൾ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഷെബിൻ ഷാ സ്റ്റേഷനിൽ അതിക്രമം നടത്തുകയായിരുന്നു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ കെ സാലിം, കശ്യപൻ, ജോഷി, ഡ്രൈവർ സിപിഒ അഖിൽ, ഹോം ഗാർഡ് ജോൺസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഷെബിൻ ഷായ്ക് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 2023 ലും 2025 ലും മയക്കുമരുന്ന് ഉപയോഗിച്ചതിന് ‚രണ്ട് കേസുകളുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. അതേസമയം ഓടിപ്പോയ പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.