
കോലിളക്കങ്ങള്‍ക്ക് ശേഷം കോലാപുരി ചെരുപ്പുകൾ സ്വന്തമാക്കി പ്രാഡ. ചെരുപ്പുകളുടെ ആഗോള വിപണിക്കായി പ്രാഡയും സർക്കാർ സ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മുംബൈയിലെ ഇറ്റാലിയൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ചാണ് കരാറുറപ്പിച്ചത്. 2026 ഫെബ്രുവരിയോടെ ലോകമെമ്പാടുമുള്ള പ്രാഡയുടെ ഔട്ട്ലെറ്റുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ചെരുപ്പുകൾ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
‘പ്രാഡ മേഡ് ഇൻ ഇന്ത്യ- ഇൻസ്പയർഡ് ബൈ കോലാപൂരി ചപ്പൽസ്’ എന്ന പേരിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുള്ള കരകൗശല വിദഗ്ധരെ ഉപയോഗിച്ച് പ്രാഡയുടെ ഡിസൈനും ഉൽപന്നങ്ങളും ഉപയോഗിച്ച് ഇന്ത്യയിൽ നിന്നാണ് ചെരുപ്പുകൾ നിര്‍മ്മിക്കുക. ഇതോടെ ഇന്ത്യയുടെ പരമ്പരാഗത തുകൽ കരകൗശലവും ഇന്ത്യയുടെ പൈതൃകവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടും.
അതേസമയം തങ്ങളുടെ ഉൽപന്നം കോപ്പിയടിച്ചെന്നാരോപിച്ച് പ്രാഡക്കെതിരെ പൊതുതാൽപര്യ ഹരജി ബോംബെ ഹൈക്കോടതിയിൽ സമര്‍പ്പിച്ചിരുന്നു. മിലാനില്‍ നടന്ന മെന്‍സ് സ്പ്രിം/സമ്മര്‍ 2026 ഫാഷന്‍ ഷോയില്‍ ‘ടോ റിങ് സാന്‍ഡല്‍സ്’ പുറത്തിക്കിയാണ് പ്രാഡ വിവാദങ്ങളില്‍ ഇടംപിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.