കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മനാട്ടിലെത്തി. വാളയാറിൽ സർക്കാരിന്റെ പ്രതിനിധികളായെത്തിയ മന്ത്രിമാരായ കെ രാജനും കെ കൃഷ്ണന്‍കുട്ടിയുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹത്തില്‍ മന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി. റോഡുമാർഗമാണ് ജന്മനാട്ടില് മൃതദേഹമെത്തിയത്. വിലാപയാത്രയെ കേന്ദ്രമന്ത്രി വി മുരളീധരനും സേന ഉദ്യോഗസ്ഥൻമാരും അനുഗമിക്കുന്നുണ്ട്. പ്രദീപ് പഠിച്ച സ്കൂളിലും പൊന്നൂക്കരയിലെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം സമ്പൂർണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
English Summary: Pradeep’s body bought by ministers in Valayar: mourning procession to his hometown
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.