15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 8, 2024
November 6, 2024
October 28, 2024
October 17, 2024
October 12, 2024
October 12, 2024
October 11, 2024
October 11, 2024
October 8, 2024

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: 2.73 കോടി കര്‍ഷകര്‍ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2023 10:24 pm

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലെ ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മേയിൽ വിതരണം ചെയ്ത 11-ാം ഗഡുവുമായി താരതമ്യം ചെയ്യുമ്പോൾ 2.73 കോടി ഗുണഭോക്താക്കളാണ് പദ്ധതിക്ക് പുറത്തായത്.
ഫെബ്രുവരി 27ന് പദ്ധതിയുടെ പുതിയ ഗഡു 8.53 കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകളില്‍ പറയുന്നത്. 2022 ഡിംബറില്‍ ഒമ്പത് കോടി കര്‍ഷകര്‍ക്കാണ് പണം ലഭിച്ചത്. അതേസമയം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി വിഹിതം കേന്ദ്ര ബജറ്റില്‍ 6,000 കോടിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മേഘാലയ, സിക്കിം, പഞ്ചാബ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് 13-ാമത് ഗഡു ലഭിച്ചിട്ടില്ല. 

കര്‍ഷകര്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കേന്ദ്രസര്‍ക്കാര്‍ വര്‍ഷം തോറും 6000 രൂപയുടെ ധനസഹായമാണ് നിര്‍ധനരായ കര്‍ഷകര്‍ക്ക് നല്‍കിവരുന്നത്. ഈ തുക 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി നാല് മാസം വീതമുള്ള ഇടവേളകളില്‍ നല്‍കുന്നു.
കെവൈസി വിവരങ്ങള്‍ നല്‍കല്‍ ഉള്‍പ്പെടെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടും തുക ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താവിന്റെ യോഗ്യത പരിശോധിക്കുന്ന ഇ‑കെവൈസി കേന്ദ്രം ഈ വർഷം നിർബന്ധമാക്കിയിരുന്നു. ഈ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ വൈകുന്നതാണ് ഗുണഭോക്താക്കളുടെ എണ്ണത്തില്‍ പെട്ടെന്ന് ഇടിവുണ്ടാകാന്‍ കാരണമായതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ച് മരിച്ചവരെയും യോഗ്യതയില്ലാത്തവരെയും നീക്കം ചെയ്തുവരുന്നതിനെ തുടര്‍ന്നാണ് ഈ മാറ്റമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. 

Eng­lish Summary;Pradhan Mantri Kisan Sam­man Nid­hi: 2.73 crore farm­ers out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.