പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കാത്തവര്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതും ഭൂരേഖകള്‍ അക്ഷയ സെന്ററുകളിലോ കൃഷിഭവനുകളിലോ സമര്‍പ്പിച്ച് ലാന്‍ഡ് സീഡിങ്ങ് നടത്തേണ്ടതുമാണ്.
ലാന്‍ഡ് സീഡിങ്ങ് നടത്തിയിട്ടും ബാങ്ക് ആക്കൗണ്ടുകളില്‍ തുക എത്താത്തവര്‍ പോസ്റ്റ് ഓഫീസുകളില്‍ എത്തി ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ് ബാങ്കുവഴി ആധാര്‍ സീഡ് ചെയ്ത് ആക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാര്‍കാര്‍ഡ്, ആധാറുമായി ലിങ്ക് ചെയ്ത ഫോണ്‍, 200 രൂപ എന്നിവയുമായി പോസ്റ്റ്ഓഫീസുകളില്‍ സമീപിക്കണം. അക്ഷയകേന്ദ്രം, സിഎസ്സി, വെബ്സൈറ്റ് എന്നിവയിലൂടെയോ പിഎംകിസാന്‍യോഗി എന്ന ആപ്ലിക്കേഷനിലൂടെയോ ആധാര്‍ ഉപയോഗിച്ച് സ്വന്തമായി ഇകെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാം.
ജില്ലയില്‍ 43916 കര്‍ഷകര്‍ ഇകെവൈസി ചെയ്യുവാനും 38471 കര്‍ഷകര്‍ ഭൂരേഖകള്‍ ചേര്‍ക്കുവാനും 8418 കര്‍ഷകര്‍ ബാങ്ക് ആക്കൗണ്ടുമായി ബന്ധിപ്പിക്കുവാനും ഉണ്ട്. 30 നകം ഈ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അംഗങ്ങളായ പ്രസ്തുത കര്‍ഷകര്‍ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടും.
29 ഇകെവൈസി സ്പെഷ്യല്‍ ദിനമായി അക്ഷയ, സിഎസ്സികളിലും 28, 29, 30 തീയതികളില്‍ പോസ്റ്റ് ഓഫീസുകളില്‍ ഐപിപിബി സ്പെഷ്യല്‍ കാമ്പയ്നുകളും നടക്കും.
പുതിയ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷകന് 2018–19 മുതല്‍ സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം. ഇത് തെളിയിക്കുന്ന രേഖ, നിലവിലെ കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് സ്വന്തമായോ, അക്ഷയ അല്ലെങ്കില്‍ ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ വഴിയോ www. pmkisan. gov. in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
English Summary: Pradhan Mantri Kisan Samman Nidhi: Aadhar number should be linked with bank account
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.