18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടാന്‍ രാഹുലിനും, സോണിയയ്ക്കും താത്പര്യമുണ്ടായിരുന്നില്ലെന്ന് പ്രഫുല്‍ പട്ടേല്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2024 2:57 pm

കോണ്‍ഗ്രസിന്റെ ദേശീയനേതാക്കളായ സോണിയാ ഗന്ധിക്കും,രാഹുല്‍ ഗാന്ധിയ്ക്കും 2019ല്‍ ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താത്പര്യമുണ്ടിയിരുന്നില്ലെന്ന് എന്‍സിപി (അജിത് പവാര്‍ വിഭാഗം ) നേതാവ് പ്രഫുല്‍ പട്ടേല്‍. ശരദ് പവാറാണ് ഇരുവരേയും അനുനയിപ്പിച്ച് സഖ്യം യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഫുല്‍ പട്ടേല്‍. 

2019 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അജിത് പവാറിനെയാണ് അന്ന് ആദ്യം ശരദ് പവാര്‍ പിന്തുണച്ചത്. എന്നാല്‍ 80 മണിക്കൂറിന് ശേഷം അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയായിരുന്നു.പട്ടേല്‍ പറഞ്ഞു. ഇതിന് ശേഷമാണ് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്ന് മഹാവികാസ് അഗാഡി രൂപവത്കരിക്കുകയും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തത്.

എന്നാല്‍ ഈ സഖ്യത്തോട് സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും താത്പര്യമുണ്ടായിരുന്നില്ല. ഉദ്ധവ് താക്കറേയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ബിജെപിയുടേതിനേക്കാള്‍ തീവ്രമാണെന്നാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. ശരദ് പവാറാണ് അവരെ പറഞ്ഞുമനസിലാക്കി സഖ്യം സാധ്യമാക്കി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ചതെന്നും പ്രഫുല്‍പട്ടേല്‍ അഭിപ്രായപ്പെട്ടു 

Eng­lish Summary:
Pra­ful Patel Says Rahul, Sonia Not Inter­est­ed In Alliance With Shiv Sena In Maharashtra

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.