16 June 2024, Sunday

Related news

June 16, 2024
June 16, 2024
June 14, 2024
June 12, 2024
June 9, 2024
June 9, 2024
June 6, 2024
June 6, 2024
June 6, 2024
June 5, 2024

നരേന്ദ്രമോഡിയെ പുകഴ്ത്തല്‍; വി മുരളീധരനെ കൂവിവിളിച്ച് വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
തിരുവനന്തപുരം
March 25, 2023 1:49 pm

കേന്ദ്രമന്ത്രി വി മുരളീധരനെകൂവിവിളിച്ച്‌ വിദ്യാർഥികൾ.കാസർകോട്‌ കേന്ദ്ര സർവകലാശാലയിലായിരുന്നു സംഭവം. മോഡി അനുകൂല പ്രസംഗത്തിനെതിരെയായിരുന്നു വിദ്യാർഥികൾ മന്ത്രിയെ കൂവിയത്‌. സർവകലാശാലയിലെ ആറാമത്‌ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി .

പിഎച്ച്‌ഡി നേടിയ വിദ്യാർഥികൾക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം.പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യം ഉണ്ടെന്നായിരുന്നു മുരളീധരന്റെ പ്രസംഗത്തിലെ വാചകം. ഇതിന്റെ ഭാഗമായി പരീക്ഷാ പേചർച്ച, മൻ കി ബാത്ത്‌ എന്നിവയിലൂടെ നിരന്തരമായി വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുന്നുണ്ട്‌.

യുവാക്കൾക്ക്‌ വെല്ലുവിളികൾ നേരിടാൻ പ്രധാനമന്ത്രി ധൈര്യം പകരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇതിന്‌ പിന്നാലെയാണ്‌ വിദ്യാർഥികൾ കൂവിയത്‌. ബിരുദദാന ചടങ്ങിൽ ബിജെപി സർക്കാരിനെയും മോഡിയേയും പുകഴ്‌ത്താനാണ്‌ കേന്ദ്രമന്ത്രി കൂടുതൽ സമയം കണ്ടെത്തിയത്.

Eng­lish Sum­ma­ry: Prais­ing Naren­dra Modi; Stu­dents shout V Muralidharan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.