
ബലാത്സംഗക്കേസിൽ ജെ ഡി എസ് മുൻ എം പി പ്രജ്ജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ്, ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടെ വിധി. ഇതിന് പുറമെ 10 ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിൽ പ്രജ്ജ്വൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസിൽ ജോലിക്കാരിയായിരുന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ 26 തെളിവുകളാണ് കോടതി പരിശോധിച്ചത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്ജ്വൽ. ജൂലായ് 18ന് വാദം പൂർത്തിയാക്കിയ കേസിൽ, ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ചില കാര്യങ്ങളിൽ വ്യക്തത തേടിയതിനെ തുടർന്ന് വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. തെളിവായി ഹാജരാക്കിയ ഗൂഗിൾ മാപ്പ് വിവരങ്ങൾ, മൊബൈൽ ഫോൺ എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.