രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ്, വഞ്ചിത് ബഹുജൻ ആഘാഡി ദേശീയ അധ്യക്ഷൻ പ്രകാശ് അംബേദ്കർ ശനിയാഴ്ച പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയോട് മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ചു, പാർട്ടികളിൽ നിന്നുള്ള നിരവധി പട്ടികജാതി-പട്ടികവർഗ അംഗങ്ങൾ എൻഡിഎസ്ഥാനാർത്ഥി ദ്രൗപതി മുർമുവിനു. അനുകൂലമായി പിന്തുണ നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ചയും വോട്ടെണ്ണൽ വ്യാഴാഴ്ചയും നടക്കും.മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേന, സമാജ് വാദി പാർട്ടി സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി), ആർജെഡി സഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഉൾപ്പെടെ വിവിധ പാർട്ടികൾ എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയിട്ടുണ്ട്, അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ സിംഗ് യാദവും പിന്തുണ അറിയിച്ചിട്ടുണ്ട്.
മുർമുവിന്.വൈഎസ്ആർ കോൺഗ്രസ് പാർട്ടി, ബിജു ജനതാദൾ (ബിജെഡി) ശിരോമണി അകാലിദൾ എന്നിവർ ഇതിനകം മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മുര്‍മു ജാർഖണ്ഡ് മുൻ ഗവർണറും മുന്‍ ഒഡീഷ മന്ത്രിയുമാണ്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അവർ ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയും രാജ്യത്തിന്റെ രണ്ടാമത്തെ വനിതാ പ്രസിഡന്റുമാകും. ഒഡീഷയിലെ പിന്നോക്ക ജില്ലയായ മയൂർഭഞ്ച് ഗ്രാമത്തിലെ ഒരു പാവപ്പെട്ട ആദിവാസി കുടുംബത്തിൽ ജനിച്ച മുർമു വെല്ലുവിളികൾക്കിടയിലും പഠനം പൂർത്തിയാക്കിയതായി പ്രകാശ് അംബേദ്കർ ട്വീററ് ചെയ്തു.
English Summary: Prakash Ambedkar wants Yashwant Sinha to withdraw from the presidential election
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.