16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 4, 2025
April 2, 2025
April 2, 2025
March 9, 2025
March 6, 2025
March 5, 2025
September 12, 2024
June 20, 2024
August 30, 2023

സിഎംആര്‍എല്‍ വിഷയത്തില്‍ എസ് എഫ് ഐഒയുടെ നീക്കത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട്

Janayugom Webdesk
ചെന്നൈ
April 4, 2025 4:00 pm

സിഎംആര്‍എല്‍ വിഷയത്തില്‍ എസ്എഫ്ഐയുടെ രാഷട്രീയ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐ (എം )പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് കേന്ദ്ര ഏജൻസിയെന്നും കാരാട്ട് പറഞ്ഞു.സിഎംആർ എൽ വിഷയത്തിൽ എസ്എഫ്ഐഒയുടെ രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ് പറഞ്ഞു.

രാഷ്ട്രീയ പ്രേരിത ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ തീരുമാനം വരും മുമ്പാണ് തിടുക്കത്തിൽ പ്രോസിക്യൂഷന് അനുമതി നൽകിയത്. മുഖ്യമന്ത്രിയോ സർക്കാരോ വിവാദ കമ്പനിക്ക് വഴിവിട്ടോ അല്ലാതെയോ ആനുകൂല്യമൊന്നും നൽകിയിട്ടില്ലെന്ന് നാല് കോടതികൾ വ്യക്തമാക്കിയ വിഷയമാണിത്. തിരുവനന്തപുരം, മൂവാറ്റുപുഴ, കോട്ടയം വിജിലൻസ് കോടതികളും കേരള ഹൈക്കോടതിയും മുഖ്യമന്ത്രിക്കും സർക്കാരിനും ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോൾ മകൾ ആയിപ്പോയെന്ന പേരിൽ വീണയ്ക്കെതിരെ കേസെടുത്തിരിക്കയാണ്. 

കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും പി രാജീവ് പ്രതികരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള എസ്എഫ്ഐഒയുടെ നടപടി വിശദമായി പരിശോധിക്കുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. മൂന്ന് വിജിലൻസ് കോടതികൾ തള്ളിയ കേസാണിതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കേസിൽ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം സ്‌റ്റേ ചെയ്യാൻ സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊച്ചിയിലെ സാമ്പത്തികകാര്യ കോടതിയിൽ തിടുക്കപ്പെട്ട് കുറ്റപത്രം നൽകിയത്. സിഎംആർഎൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി പറയാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ പ്രതിചേർത്ത് കുറ്റപത്രം നൽകിയത്.

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.