അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കോഡും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവായിരുന്ന ബാദലിന്റെ പേരിലാണ്. 2022 ല്‍ അദ്ദേഹത്തിനു കോവിഡ് രോഗം സ്ഥീരികരിച്ചിരുന്നു. ഭാര്യ സൂരിന്ദര്‍ കൗര്‍ നേരത്തെ മരിച്ചിരുന്നു. ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ മകനാണ്. 1970–71, 1977–80, 1997–2002, 2007–2012, 2012–2017 കാലഘട്ടത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.
ഗ്യാസ്ട്രൈറ്റിസ്, ബ്രോങ്കിയൽ ആസ്ത്മ എന്നിവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബാദലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നില വഷളാവുകയായിരുന്നു.
അന്ത്യകർമങ്ങൾ ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിൽ നടക്കും. ഇന്ന് രാവിലെ മൊഹാലിയിൽ നിന്ന് ബാദൽ ഗ്രാമത്തിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കും.
English Summary: Prakash Singh Badal passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.