23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കോണ്‍ഗ്രസ് രക്ഷപെടണമെങ്കില്‍ നെഹ്റു-ഗാന്ധി കുടുംബ പാരമ്പര്യത്തില്‍ നിന്നും പുറത്തു വരണമെന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2024 4:33 pm

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രധാന്യം കിട്ടണമെങ്കില്‍ പാര്‍ട്ടി നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തേക്ക് വരണമെന്ന് മുന്‍ രാഷട്രപതി പ്രണബ് കുമാര്‍ മുഖര്‍ജ്ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജ്ജി അഭിപ്രായപ്പെട്ടു.താന്‍ കടുത്ത കോൺഗ്രസുകാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖർജി, കുടുംബ പാരമ്പര്യം പറഞ്ഞു നില്‍ക്കാതെ കോണ്‍ഗ്രസ് പുറത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നു അഭിപ്രായപ്പെട്ടു.

2014, 2019 തെരഞ്ഞെടുപ്പുകളില്‍ കോൺഗ്രസിന്റെ മുഖമായിരുന്ന രാഹുൽ ഗാന്ധി. എന്നാല്‍ മോശമായ രീതിയിലാണ് പാര്‍ട്ടി പരാജയപ്പെട്ടത്. ഇതു പാര്‍ട്ടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ നടന്നു.ഒരു പ്രത്യേക നേതാവിന്റെ നേതൃത്വത്തിൽ ഒരു പാർട്ടി തുടർച്ചയായി തോൽക്കുകയാണെങ്കിൽ, പാർട്ടി അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

പാർട്ടിയുടെ മുഖം ആരായിരിക്കണമെന്ന് കോൺഗ്രസ് ആലോചിക്കണം, മുഖർജി പറഞ്ഞു. കോൺഗ്രസാണ് ഇപ്പോഴും പ്രധാന പ്രതിപക്ഷ പാർട്ടിയെന്നും അവർ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ സ്ഥാനം തർക്കമില്ലാത്തതാണ്. എന്നാൽ ഈ സാന്നിധ്യം എങ്ങനെ ശക്തിപ്പെടുത്താം? ഇതാണ് ചോദ്യം. ഇത് പരിഗണിക്കേണ്ടത് പാർട്ടി നേതാക്കളുടെ ജോലിയാണെന്നും മുഖര്‍ജി അഭിപ്രായപ്പെട്ടു.പതിനേഴാമത് ജയ്പൂർ സാഹിത്യോത്സവത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു മുഖർജി പ്രണബ് മുഖർജിയെ കുറിച്ച് ‘പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ്’ എന്ന പേരിൽ ഒരു പുസ്തകം എഴുതിയ ശര്‍മ്മിഷ്ഠ മുഖര്‍ജ്ജി എഴുതിയിട്ടുണ്ട്. ലോക്‌സഭയിൽ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് ഇപ്പോഴും ശക്തമായ സാന്നിധ്യമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പാർട്ടിയിലെ ജനാധിപത്യം പുനഃസ്ഥാപിക്കൽ, അംഗത്വ പ്രചാരണം, പാർട്ടിക്കുള്ളിലെ സംഘടനാ തിരഞ്ഞെടുപ്പുകൾ, നയപരമായ തീരുമാനങ്ങൾ എന്നിവയിൽ എല്ലാ തലത്തിലും താഴെത്തട്ടിലുള്ള പ്രവർത്തകരെ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് പ്രണബ് മുഖർജിയും തന്റെ ഡയറിയിൽ എഴുതിയിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

മാന്ത്രിക വടി ഇല്ല, അവര്‍ അഭിപ്രായപ്പെട്ടു. പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേതാവെന്ന നിലയിൽ ശർമ്മിഷ്ഠ മുഖർജി പറഞ്ഞു, “രാഹുൽ ഗാന്ധിയെ നിർവചിക്കുക എന്നത് എന്റെ ജോലിയല്ല. ഒരു വ്യക്തിയെയും നിർവചിക്കാൻ സാധ്യമല്ല. എന്റെ പിതാവിനെ നിർവചിക്കാൻ ആരെങ്കിലും എന്നോട് ആവശ്യപ്പെട്ടാൽ, എനിക്ക് എൻ്റെ പിതാവിനെ വിശദീകരിക്കാൻ പോലും കഴിയില്ല. 

നേതൃത്വത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കളാണ് ഇതിന് ഉത്തരം പറയേണ്ടതെന്നും അവർ പറഞ്ഞു. എന്നാൽ ഒരു കോൺഗ്രസ് അനുഭാവി എന്ന നിലയിലും ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലും പാർട്ടിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. തീർച്ചയായും നേതൃത്വത്തിനായി നെഹ്‌റു-ഗാന്ധി കുടുംബത്തിന് പുറത്തേക്ക് നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്ന്തായി പറഞ്ഞു

Eng­lish Summary:
Pranab Kumar Mukher­jee’s daugh­ter wants Con­gress to come out of Nehru-Gand­hi fam­i­ly tra­di­tion if it wants to survive

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.