1 January 2026, Thursday

Related news

December 31, 2025
December 30, 2025
December 27, 2025
December 22, 2025
December 21, 2025
December 16, 2025
December 15, 2025
December 4, 2025
December 1, 2025
November 30, 2025

പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബീഹാറിലും ബംഗാളിലും

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2025 4:35 pm

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജന്‍ സുരാജ് പാര്‍ട്ടി നേതാവായ പ്രശാന്ത് കിഷോറിന്റെ പേര് രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍.ബിഹാറിന് പുറമെ പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയിലുമാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്.ബീഹാറില്‍ റോത്തസ് ജില്ലയിലെ കര്‍ഗാഹര്‍ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്. സസാരം പാര്‍ലമെന്ററി മണ്ഡലത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. കൊണാര്‍ ഗ്രാമത്തിലെ മധ്യ വിദ്യാലയ് ആണ് പോളിങ് സ്‌റ്റേഷന്‍.ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലത്തിലാണ് ബംഗാളില്‍ പ്രശാന്ത് കിഷോറിന് വോട്ടുള്ളത്.

ഭവാനിപൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിന് തൊട്ടടുത്തായാണ് അദ്ദേഹത്തിന്റെ വിലാസം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021 ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റായി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു.ഈ വിഷയത്തില്‍ പ്രശാന്ത് കിഷോര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ബീഹാറിലെ കര്‍ഹാഗറില്‍ പ്രശാന്ത് കിഷോറിനെ വോട്ടറായി ചേര്‍ത്തിട്ടുണ്ടെന്ന് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പറഞ്ഞു.

ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിന് പിന്നാലെ ബംഗാളിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ അദ്ദേഹം അപേക്ഷ നല്‍കിയതായാണ് എനിക്ക് അറിവുള്ളത്. എന്നാല്‍ ഈ അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല ജെഎസ്പി നേതാവ് പറഞ്ഞു.പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരരംഗത്തുണ്ട്. കര്‍ഹാഗറില്‍ നിന്നും പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.