ബീഹാര്‍ മുഖ്യമന്ത്രി എന്ന നീതീഷ് കുമാറിന്റെ ആഗ്രഹം ഈ തെരഞ്ഞെടുപ്പോടെ കഴിഞ്ഞതായി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ . ബീഹാറിന്റെ രാഷട്രീയ രംഗത്ത് മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നം, അദ്ദേഹത്തിന്റെ രാഷ്ട്രീയ സഖ്യങ്ങള്‍ എന്തുതന്നെയായാലും തുടര്‍ച്ചയായി അഞ്ചാം തവണയും മുഖ്യമന്ത്രിയാകമെന്ന മോഹം പൂവണിയുകയില്ലന്നം പ്രശാന്ത് കിഷോര്‍ ഉറപ്പിച്ചു പറഞു. ബീഹാറില്‍ നിതീഷ് കുമാറിന്റെ ജനപ്രിതീ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ജന്‍സുരാജ് പാര്‍ട്ടിയെ നിയിക്കുന്ന പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു. താന്‍ ഈ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നു തെളിയിക്കപ്പെട്ടാല്‍ രാഷട്രീയ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ നിതീഷ് ബിജെപിയുമായി സഖ്യത്തിലായിരിക്കും മത്സരിക്കുക. പക്ഷെ തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം സഖ്യം വിട്ട് നിലപാട് മാറ്റിയേക്കാമെന്നും നിതീഷ് അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും, രാഷട്രീയ ജനതാദള്‍ നയിക്കുന്ന മഹാഗത്ബ്ധവും തമ്മിലുള്ള മത്സരമാണ് പ്രധാനമായും നടക്കുന്നത്. നിതീഷ് കുമാര്‍ സ്ഥിരതയുള്ള രാഷട്രീയ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിനെ പാല്‍തുറാമുകളുടെ സര്‍ദാര്‍ എന്നാണ് മുദ്രകുത്തിയിരിക്കുന്നത്. ഇടയ്ക്കിടെ അദ്ദേഹം ഇങ്ങനെ രാഷ്ട്രീയ സഖ്യങ്ങള്‍ മാറികൊണ്ടിരിക്കുകയാണ് അതിനാലാണ് ഇങ്ങനെ മുദ്രയടിക്കപ്പെട്ടിരിക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയായി ഭരിക്കാന്‍ ഉള്ള ശാരീരികവും, മാനസീകവുമായി വയ്യാത്ത അവസ്ഥയാണ് നിതീഷിനുള്ളതെന്നും പ്രശാന്ത് പറഞ്ഞു. നിതീഷിന് ബിജെപി ഇപ്പോള്‍ കൊടുക്കുന്ന പിന്തുണ വെറും തന്ത്രപരമായ നീക്കം മാത്രമെന്നും ‚അതു ബീഹാറിന്റെ രാഷട്രീയ സ്ഥിരതയെ ദോഷമായി ബാധിച്ചിട്ടുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.