11 December 2025, Thursday

Related news

December 6, 2025
November 17, 2025
September 7, 2025
July 24, 2025
July 7, 2025
June 30, 2025
June 15, 2025
June 9, 2025
April 18, 2025
April 17, 2025

പ്രതിഭാ ട്യൂട്ടോറിയൽസ് സെക്കൻ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും — പ്രകാശനം ചെയ്തു

Janayugom Webdesk
August 17, 2024 5:33 pm

ട്യൂട്ടോറിയൽ കോളജുകളിലെ കിടമത്സരങ്ങളും, കുതികാൽ വെട്ടുമൊക്കെ തികച്ചും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററും, ട്രയിലർ പ്രകാശനവും, ആഗസ്റ്റ് പതിനേഴ് ശനിയാഴ്ച്ച ( ചിങ്ങം ഒന്ന് ) നടന്നു. ഗുഡ് ഡേഫിലിംസിൻ്റെ ബാനറൽ ഏ .എം..ശീലാൽ പ്രകാശൻനിർമ്മിക്കുന്ന ഈ ചിത്രം അഭിലാഷ് രാഘവനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കോ-പ്രൊഡ്യൂസേർസ് — ജോയ് അനാമിക, വരുൺ ഉദയ്. മലയള സിനിമയിലെ വലിയൊരു സംഘം സെലിബ്രേറ്റികളുടെ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്ത ഈ പ്രൊമോഷൻ കണ്ടൻ്റുകൾ ഇതിനകം സോഷ്യൽ മീഡിയായിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. 

ജോണി ആൻ്റണി, അൽത്താഫ് സലിം ‚നിർമ്മൽ പാലാഴി, സുധീഷ്, ജാഫർ ഇടുക്കി, പാഷാണം ഷാജി,ശിവജി ഗുരുവായൂർ, വിജയകൃഷ്ണൻ (ഹൃദയം ഫെയിം) അപ്പുണ്ണി ശശി, ജയകൃഷ്ണൻ, സാജു കൊടിയൻ, എൽദോ രാജു. പ്രീതിരാജേന്ദ്രൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ എന്നിവര് പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ — ഹരിനാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു. സംഗീതം — കൈലാസ് മേനോൻ. ഛായാഗ്രഹണം രാഹുൽ.സി. വിമല
എഡിറ്റിംഗ് — റെജിൻ. കെ.കെ. കലാസംവിധാനം മുരളി ബേപ്പൂർ. നിർമ്മാണ നിർവ്വഹണം ‑റിനിൽ ദിവാകർ. ആഗസ്റ്റ് മുപ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.