6 December 2025, Saturday

Related news

December 6, 2025
December 1, 2025
December 1, 2025
November 28, 2025
November 28, 2025
November 27, 2025
November 26, 2025
November 26, 2025
November 26, 2025
November 24, 2025

പ്രതിമുഖം ഉടൻ ഒടിടിയിലെത്തുന്നു

Janayugom Webdesk
November 7, 2024 9:48 pm

തിരുവല്ല കേന്ദ്രീകൃതമായി, ദോഹ പ്രവാസികളായ ശ്രീ കെ. എം. വർഗീസ് നിരണം, ലൂക്കോസ് കെ. ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശ്ശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന ‘മൈത്രി വിഷ്വൽസ്ൻ്റെ’ ഏറ്റവും പുതിയ സിനിമ “പ്രതിമുഖം” ഉടൻതന്നെ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ എത്തുന്നു.

നവാഗത സംവിധായകൻ വിഷ്ണുവർദ്ധൻ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ “പ്രതിമുഖ” ത്തിൽ, കേന്ദ്ര‑സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സിദ്ധാർത്ഥ ശിവ, പാൻഇന്ത്യൻ നടന്മാരായ രാജീവ് പിള്ള, മുന്ന ബോളിവുഡ് നടി തൻവി കിഷോർ, സുധീഷ്, മോഹൻ അയ്രൂർ, ബഷീർ ബഷി, കന്നഡ താരം സന്ദീപ് മലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, KPAC മനോജ്‌, ലാലി മട്ടയ്ക്കൽ, Dr. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്‌ന ദാസ്, ആയില്യ, .മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണൻ,അനിത ആനന്ദ് എന്നിവർ അഭിനയിക്കുന്നു.

ഒരു മനുഷ്യൻ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യജീവിയും സ്ത്രീ-പുരുഷ ലിംഗത്തിൻ്റെ സാധ്യതകൾ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിൻ്റെ യഥാർത്ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.

പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനെ കേന്ദ്രകഥാപാത്രം അല്ലെങ്കിൽ നായകൻ ആക്കിയിട്ടുള്ള ഈ
സിനിമയിൽ, നായകൻറെ രൂപഭാവാദികൾ പുരുഷന് നൽകുന്ന മാനദണ്ഡങ്ങൾക്കനുസൃതമാണെങ്കിലും, നായകൻറെ മനോവ്യാപാരങ്ങൾ സമൂഹം സ്ത്രീക്ക് കൽപ്പിച്ചു നൽകിയിരിക്കുന്ന രീതികൾക്കനുസൃതമായിട്ടാണ്. ഇവിടെ നായകൻ അനുഭവിക്കുന്ന സംഘർഷം, സമൂഹം അടിച്ചേൽപ്പിച്ചതാണ്. നായകന്റെയും സമൂഹത്തിൻ്റെയും ഇടയിലൂടെയുള്ള ഒരു യാത്രയാണ് “പ്രതിമുഖം”.

പ്രശസ്ത നാടക നടി കാർത്തിക വിജയകുമാർ, ഗായകൻ സുമേഷ് അയിരൂർ, എഡിറ്റർ ബിനോയി തോമസ് എ�
പ്രശസ്ത നാടക നടി കാർത്തിക വിജയകുമാർ, ഗായകൻ സുമേഷ് അയിരൂർ, എഡിറ്റർ ബിനോയി തോമസ് എന്നിവരെ പ്രതിമുഖത്തിലൂടെ, മൈത്രി വിഷ്വൽസ് , മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു.

ഛയാഗ്രഹണം : സിദ്ധാർഥ് ശിവ, വിഷ്ണു വർദ്ധൻ, രാരിഷ് കുറുപ്പ്,
എഡിറ്റിംഗ് : ബിനോയ്‌ ടി വർഗീസ്
ഗ്രാഫിക്സ് :ബിജോയ്‌ ജോർജ്
ആർട്ട്‌ : രാജീവ്‌ ഇടക്കുളം
അസോസിയേറ്റ് ഡയറക്ടർ :രതീഷ് തിരുവല്ല
മ്യൂസിക് : ടോണി ജോസഫ്
വരികൾ : വിശാൽ ജോൺസൻ
ആലാപനം : സുമേഷ് അയ്രൂർ
പശ്ചാത്തല സംഗീതം : വിനു തോമസ്
നിശ്ചല ചായഗ്രഹണം : കവിരാജ് തിരുവല്ല
സൗണ്ട് റെക്കോഡിസ്റ്റ് :അമൽകൃഷ്ണ സറൗൻഡെഡ് മിക്സിങ് and ഡിസൈൻ : സൂരജ് ആർ ജേക്കബ് Dsc
സ്റ്റുഡിയോ : മാസ്റ്റർ മിക്സ്‌ സ്റ്റുഡിയോസ് ചെന്നൈ, തിരുവല്ല
വി ഫ് ക്സ് : ലോറൻസ് ഇ സോളമൺ
ലീഗൽ കൺസൾറ്റൻ്റ്: അഡ്വക്കേറ്റ് ബിന്ദു ജോർജ്ജ്.
ബാങ്ക് : എസ്. ബി. ഐ പുത്തൻ ചന്ത ബ്രാഞ്ച്, തിരുവനന്തപുരം.
ഫിനാൻസ് മാനേജർ : ജോഫിൻ ഫിലിപ്പ്
യൂണിറ്റ് : 1:1.3 എന്റർടൈൻമെന്റ്സ്
ഡിഐ : ലീല മീഡിയ
കളറിസ്റ്റ് :ദീപക് ജി
പബ്ലിസിറ്റി ഡിസൈൻ : പ്രമോദ് കെ. ടി
പ്രൊഡക്ഷൻ കൺട്രോളർ : ദാസ് വടക്കഞ്ചേരി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : റോയ് മുത്തേടൻ
ചമയം : ബിനു കുറ്റപ്പുഴ, സതീഷ്, വിനോദ് പ്രകൃതി
വസ്ത്രലങ്കാരം : രജനി സുമിത്
അസിസ്റ്റന്റ് ഡയറക്ടർ:പ്രണവ് കെ പി, ജെറിൻ വർഗീസ്
അസോസിയേറ് ക്യാമറ : അനന്തു രമേശ്‌
പി ർ ഒ : അജയ് തുണ്ടത്തിൽ

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.