സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ മലയാളികൾക്ക് ഓണാഘോഷത്തിന്റെ സന്തോഷം വിതറി, നവയുഗം സാംസ്ക്കാരികവേദി ദമ്മാം-ദല്ല മേഖല കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ‘പൂവിളി പൊന്നോണം-2022’ ദമ്മാമിൽ അരങ്ങേറി. ദമ്മാം സിഹാത്തിൽ നടന്ന ‘പൂവിളി പൊന്നോണം-2022’ പരിപാടിയിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. ഉച്ചയ്ക്ക് നടന്ന വിഭവസമൃദ്ധമായ സദ്യയോടെയാണ് ഓണാഘോഷപരിപാടികൾ ആരംഭിച്ചത്.
തുടർന്ന് വടംവലി, ഉറിയടി, പില്ലോ ഫൈറ്റ്, കസേരകളി, ലെമൺ സ്പൂൺ റേസ്, തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക വിനോദങ്ങൾ അരങ്ങേറി. വാശിയേറിയ വടംവലി മത്സരങ്ങളിൽ ശക്തമായി പൊരുതി, ദമ്മാം മേഖല വിജയികളായി. വൈകുന്നേരം നവയുഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ, കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിച്ച സംഗീത,നൃത്ത, ഹാസ്യ, അഭിനയ കലാപരിപാടികൾ അരങ്ങേറി. ഷാജി മതിലകം, നായിഫ്, ആമിന റിയാസ് എന്നിവർ എന്നിവർ കലാസന്ധ്യക്ക് അവതാരകരായി.
വിവിധ മത്സരവിജയികൾക്കും, കലാകാരന്മാർക്കും ചടങ്ങിൽ സമ്മാനവിതരണം നടത്തി. നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, സാജൻ കണിയാപുരം, സനു മഠത്തിൽ, നിസാം കൊല്ലം, തമ്പാൻ നടരാജൻ, ഗോപകുമാർ അമ്പലപ്പുഴ, സഹീർഷാ, ബിജു വർക്കി എന്നിവർ സമ്മാനവിതരണം നടത്തി.
സംഗീതാ സന്തോഷ്, റിയാസ്, ബിജു മുണ്ടക്കയം, സജി അച്ചുതൻ, കൃഷ്ണൻ, സാബിത്ത്, ഷീബാ സാജൻ, സുരേന്ദ്രൻ, റിജു, ഇർഷാദ്, ജാഫിർ, അൽ മാസ്, മധു, സുധീർ, ശ്രീലാൽ, സുദേവ്, റഷീദ് പുനലൂർ, രാജൻ കായംകുളം, വർഗ്ഗീസ്, സനൂർ, റഷീദ് പെരുമ്പാവൂർ, ശ്രീകുമാർ കായംകുളം, നാസർ കടവിൽ, നൗഷാദ്, നിയാസ്, നന്ദ കുമാർ, റിച്ചു, ഇബ്രാഹിം, സന്തോഷ് ചെങ്ങോലിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.