
സലാലയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങലള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിങ്, മലയാളം മിഷന്‍, ലോക കേരള സഭ എന്നിവരാണ് മുഖ്യ സംഘാടകര്‍. സലാലയിലെ ഹൗസ് ഓഫ് എലൈറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള വിംങ്ങ് ആക്ടിങ്ങ് കൺവീനറും സ്വാഗതസംഘം കൺവീനവുമായ എ കെ പവിത്രൻ, ചെയർമാൻ അംബുജാക്ഷൻ മയ്യിൽ, ഇന്ത്യൻ എംബസി കോൺസുലാർ ഏജൻ്റ് ഡോ കെ സനാതനൻ, കേരള വിഭാഗം ഒബ്സർവർ പ്രവീൺ, ലോക കേരള സഭാഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ, കോ കൺവീനർമാരായ ലിജോ ലാസർ, ഡോ ഷാജി പി ശ്രീധർ, വൈസ് ചെയർമാൻ മൻസൂർ പട്ടാമ്പി, ട്രഷറർ സെയ്ത് ആസിഫ്, വനിതാ കോഡിനേറ്റർ ഷെമീന അൻസാരി തുടങ്ങിയവരും പങ്കെടുത്തു.
ഒക്ടോബർ 25 ശനിയാഴ്ച സലാലയിൽ എത്തുന്ന മുഖ്യമന്ത്രി അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ പ്രവാസോത്സവം 2025 ഔപചാരിക ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർമാരായ വിൽസൺ ജോർജ്, എം എ യൂസഫലി, ഗർഫാർ മുഹമ്മദലി തുടങ്ങിയവരെയും മുഖ്യമന്ത്രിയോടൊപ്പം പ്രതീക്ഷിക്കുന്നതായി ജനറൽ കൺവീനർ അറിയിച്ചു. വേദിയിൽ വച്ച് മലയാളം മിഷൻ സലാല ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടി വിജയിപ്പിക്കുന്നതിന് സലാലയിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി 101 അംഗ സ്വാഗതസംഘമാണ് രൂപികരിച്ചിരിക്കുന്നത്. ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കും. ഏതാണ്ട് 6000ത്തോളം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ചെയർമാൻ അംബുജാക്ഷൻ മയ്യിൽഅധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ എ കെ പവിത്രൻ, കോൺസുലാർ ഏജന്റ് ഡോ കെ സനാതനൻ എന്നിവർ സംസാരിച്ചു. കേരള വിഭാഗം ലേഡി കോഡിനേറ്റർ ഷെമിന അൻസാരി നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.