19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 1, 2023
January 21, 2023
July 26, 2022
July 22, 2022
May 25, 2022
April 21, 2022
April 17, 2022
April 2, 2022
March 31, 2022
March 28, 2022

പ്രവീണ്‍ നെട്ടാരു വധം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Webdesk
ബംഗളുരു
January 21, 2023 10:53 am

കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഏവരും നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പ്രവര്‍ത്തകരാണ്. ഇതില്‍ ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്

ഒളിവിലുള്ള പ്രതികളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമിട്ട് പിഎഫ്‌ഐ നടത്തിയ കൊലപാതകമാണ് ഇതെന്നാണ് എന്‍ഐഎ പറഞ്ഞത്. 

2047ല്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ പിഎഫ്‌ഐ രൂപീകരിച്ച കില്ലര്‍ സ്‌ക്വാഡാണ് കൊല നടത്തിയതെന്നും എന്‍ഐഎ വ്യക്തമാക്കി.കഴിഞ്ഞ ജൂലൈ 26നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. കൊലപാതകത്തെ തുടര്‍ന്ന് മംഗലാപുരം, സുള്യ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.

Eng­lish Sum­ma­ry: Praveen Net­taru’s mur­der; NIA has filed a charge sheet

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.