യുപിയില്‍ വെള്ളം ചോദിച്ച ഭിന്നശേഷിക്കാരന് പിആർഡി ജവാൻമാരുടെ മർദ്ദനം. രാത്രി ഡ്യൂട്ടിക്കിടെ രണ്ട് ഉദ്യോഗസ്ഥരാണ് യുവാവിനെ മർദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഡിയോറിയ ജില്ലയിലെ രുദ്രപൂർ കോട്‌വാലിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രുദ്രാപൂർ ടൗണിലെ ആദർശ് ചൗക്കിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. ഭിന്നശേഷിക്കാരനായ സച്ചിൻ സിംഗ്(26) എന്ന യുവാവിനാണ് പ്രാന്ത്യ രക്ഷക് ദൾ ജവാൻമാരുടെ മർദ്ദനവും അധിക്ഷേപവും ഏൽക്കേണ്ടി വന്നത്. ട്രൈ സൈക്കിളിൽ എത്തിയ യുവാവിനെ ഹോം ഗാർഡുകൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
In UP’s Deoria, a purported video of a specially-abled man on a tricycle being assaulted by two men identified as Prantiya Rakshak Dal (PRD) jawans has surfaced on social media. pic.twitter.com/grJgsp195G
— Piyush Rai (@Benarasiyaa) July 30, 2023
സംഭവത്തെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചതായി ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ രവീന്ദ്രകുമാർ അറിയിച്ചു. അതേസമയം പിആർഡി ജവാന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്പി സങ്കൽപ് ശർമ്മ വ്യക്തമാക്കി. ആരോപണവിധേയരായ പിആർഡി ജവാൻമാരായ രാജേന്ദ്ര മണി, അഭിഷേക് സിംഗ് എന്നിവരെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.
English Summary; PRD jawans beat up a differently-abled person
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.