22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

മഴക്കാലപൂര്‍വ ശുചീകരണത്തിന് മുന്നിട്ടിറങ്ങണം: സിപിഐ

Janayugom Webdesk
തിരുവനന്തപുരം
May 19, 2024 7:01 pm

പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി ഘടകങ്ങളോട് ആവശ്യപ്പെട്ടു. കൊടുംവരള്‍ച്ചയുടെ ഒടുവില്‍ പല ജില്ലകളിലും ശക്തമായ വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ പ്രയാസങ്ങള്‍ ജനങ്ങള്‍ക്കുണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്. പകര്‍ച്ചവ്യാധികളുടെ വ്യാപനം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ഈ സാഹചര്യത്തില്‍ എല്ലായിടങ്ങളിലും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് ബിനോയ്‌ വിശ്വം അഭ്യർത്ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്കരിച്ച പദ്ധതികള്‍ വിജയിപ്പിക്കുന്നതിന് എല്ലാ പങ്കും നിറവേറ്റണം. കഴിയാവുന്ന പ്രദേശങ്ങളിലെല്ലാം മഴക്കാലപൂര്‍വ ശുചീകരണത്തിനും പകര്‍ച്ച വ്യാധി പ്രതിരോധത്തിനുമായുള്ള ഇടപെടലുകളില്‍ മുന്‍കൈ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Eng­lish Summary:Pre-monsoon clean­ing should be tak­en for­ward: CPI
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.