
മുൻഗണനാ കാർഡിന് സെപ്റ്റംബറിൽ അപേക്ഷിക്കാൻ അവസരം നൽകുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. പൊതുജനങ്ങളുമായി സംവദിക്കുന്ന ലൈവ് ഫോൺ ഇൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ 22 പരാതികൾ മന്ത്രി നേരിട്ടു കേട്ട് ആവശ്യമായ നിർദേശങ്ങൾ നൽകി. റേഷൻ കാർഡ് തരംമാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ നടപടികൾ സ്വീകരിക്കും. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റേഷൻ കട അനുവദിച്ചത് സംബന്ധിച്ച പരാതികൾ പരിശോധിച്ച് അടിയന്തര നടപടിക്ക് നിർദേശിച്ചു.
അനർഹമായ കാർഡ് കൈവശം വച്ചിട്ടുള്ളത് സംബന്ധിച്ച പരാതികൾ 9188527301 നമ്പറിൽ അറിയിക്കാം. പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പരാതി പരിശോധിച്ച് വേഗത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയം, കോട്ടയത്ത് പുതിയ മാവേലി സ്റ്റോർ അനുവദിക്കുന്നത്, ക്ഷേമ നിധി പെൻഷൻ തുക വർധനവ് തുടങ്ങിയ വിഷയങ്ങളിൽ നേരിട്ട് പരാതി സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.