15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 5, 2024
March 14, 2024
March 8, 2024
March 2, 2024
December 23, 2023
October 3, 2023
September 25, 2023
September 12, 2023
August 23, 2023
July 8, 2023

ഗര്‍ഭധാരണവും പ്രസവത്തിലെ സങ്കീര്‍ണതകളും, ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു: യുഎന്‍

Janayugom Webdesk
ജനീവ
February 23, 2023 9:33 pm

ഇരുപത് വര്‍ഷത്തിനിടെ മാതൃമരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞുവെങ്കിലും ഗര്‍ഭധാരണവും പ്രസവത്തിലെ സങ്കീര്‍ണതകളും മൂലം ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. 2000ത്തില്‍ മാതൃ മരണനിരക്ക് ഒരു ലക്ഷത്തില്‍ 339 ആയിരുന്നെങ്കില്‍ 2020ല്‍ ഇത് 223 ആയി കുറഞ്ഞു. 20 വര്‍ഷത്തിനിടെ 34.3 ശതമാനത്തിന്റെ ഇടവാണ് മാതൃമരണനിരക്കില്‍ ഉണ്ടായത്. അതേസമയം 2020ല്‍ മാത്രം 800 സ്ത്രീകളാണ് ഗര്‍ഭ സങ്കീര്‍ണതകളെ തുടര്‍ന്ന് മരിച്ചത്. ഗർഭകാലം എല്ലാ സ്ത്രീകൾക്കും വലിയ പ്രതീക്ഷയുടെയും നല്ല അനുഭവത്തിന്റെയും സമയമാണെങ്കിലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് ഇപ്പോഴും ഞെട്ടിപ്പിക്കുന്ന അനുഭവമാണെന്ന് ”ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കേണ്ട ആവശ്യകതയാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016–20 കാലയളവില്‍ എട്ട് യുഎന്‍ മേഖലകളില്‍ മാത്രമാണ് കുറഞ്ഞത്. ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും 35 ശതമാനവും മധ്യ, ദക്ഷിണ ഏഷ്യയില്‍ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. യൂറോപ്, വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ മാതൃമരണ നിരക്ക് 17 ശതമാനം വര്‍ധിച്ചു. ലാറ്റിനമേരിക്കയിലും കരീബിയനിലും 15 ശതമാനം വര്‍ധവ് രേഖപ്പെടുത്തി. 

രണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ മാതൃമരണനിരക്കില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും യുഎന്‍ പറയുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലും സംഘർഷ ബാധിത രാജ്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ സംഭവിക്കുന്നത്. 2020ൽ രേഖപ്പെടുത്തിയ മരണങ്ങളിൽ 70 ശതമാനവും സബ്-സഹാറൻ ആഫ്രിക്കയിലാണ്. ഇത് ഓസ്‌ട്രേലിയയിലെയും ന്യൂസിലാൻഡിലെയും മാതൃമരണനിരക്കിനേക്കാള്‍ 136 മടങ്ങ് കൂടുതലാണ്. കടുത്ത മാനുഷിക പ്രതിസന്ധികൾ നേരിടുന്ന അഫ്ഗാനിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൊമാലിയ, സൗത്ത് സുഡാൻ, സുഡാൻ, സിറിയ, യെമൻ എന്നിവിടങ്ങളിലെ നിരക്ക് ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാണ്. 

കഠിനമായ രക്തസ്രാവം, അണുബാധകൾ, സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രത്തിൽ നിന്നുള്ള സങ്കീർണതകൾ, എച്ച്ഐവി/എയ്ഡ്സ് പോലുള്ള അവസ്ഥകൾ എന്നിവ മരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഇവയെല്ലാം വലിയ തോതിൽ തടയാവുന്നതും ചികിത്സിക്കാവുന്നതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 വരെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ പരിതാപകരമാക്കിയുണ്ടാകാമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry; Preg­nan­cy and child­birth com­pli­ca­tions, one woman dies every two min­utes: UN

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.