
കൊല്ലം ഓച്ചിറയ്ക്കടുത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. അഴീക്കൽ സ്വദേശിനിയായ അക്ഷയയ്ക്കാണ് മര്‍ദനമേറ്റത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭം അലസിപ്പിക്കാൻ ഭര്‍ത്താവ് അടിവയറ്റില്‍ ചവിട്ടിയെന്നും യുവതി വെളിപ്പെടുത്തി. എട്ട് മാസം മുൻപാണ് സി ആർ പി എഫ് ജവാനായ യുവാവുമായി അക്ഷയയുടെ വിവാഹം കഴിഞ്ഞത്. 28 പവന്‍ സ്വര്‍ണവും 11 ലക്ഷം രൂപയുമാണ് വിവാഹത്തോട് അനുബന്ധിച്ച് വീട്ടുകാർ നൽകിയിരുന്നു. എന്നാൽ, നൽകിയ സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണം പറഞ്ഞ് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ താൻ മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
തെറ്റായ കത്തിയെടുത്ത് മീൻ മുറിച്ചു, വീട്ടുവളപ്പിൽ നിന്ന് പൂ പറിച്ചു, ചൂല് ചാരി വെച്ചു തുടങ്ങിയ നിസ്സാര കാര്യങ്ങൾക്ക് പോലും ഭർതൃവീട്ടുകാർ തന്നെ ഉപദ്രവിക്കുന്നുവെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ ഉപദ്രവം വർധിച്ചു. ഭർത്താവിൻ്റെ അച്ഛനും അമ്മയും തന്നെക്കുറിച്ച് കള്ളങ്ങൾ പറഞ്ഞ് കൊടുക്കുമെന്നും ഇത് കേട്ട് ഭർത്താവ് മർദിക്കുമെന്നും അക്ഷയ പറയുന്നു. ഗർഭം അലസിപ്പിക്കാൻ വയറ്റിൽ ചവിട്ടാൻ ഉൾപ്പെടെ നിർദേശിച്ചത് ഭർതൃമാതാവാണെന്നും യുവതി ആരോപിച്ചു. അക്ഷയയ്ക്ക് മർദനമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഓച്ചിറ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.