16 January 2026, Friday

Related news

December 25, 2025
December 8, 2025
November 27, 2025
November 27, 2025
November 19, 2025
November 18, 2025
November 12, 2025
November 5, 2025
October 19, 2025
October 15, 2025

കാട്ടാനയെക്കണ്ട് പേടിച്ചോടി വീണ് പരിക്കേറ്റു: ചികിത്സയിലായിരുന്ന ​ഗർഭിണി മരിച്ചു

Janayugom Webdesk
മൂന്നാർ
January 26, 2023 12:42 pm

കാട്ടാനയെ കണ്ട് പേടിച്ചോടി പരിക്കേറ്റ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍ അംബികയാണ് മരിച്ചത്. കഴിഞ്ഞ 6നായിരുന്നു സംഭവം. അംബിക ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ സ്‌ട്രെച്ചറിയില്‍ ചുമന്നാണ് ജീപ്പിൽ എത്തിച്ചത്. തുടർന്ന് ആംബുലന്‍സില്‍ രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അംബികയ്ക്ക് മൂന്ന് മക്കളുണ്ട്.

Eng­lish Sum­ma­ry: preg­nant woman fell and got injured while run­ning away from a wild elephant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.